പാലാ ഉപതെരഞ്ഞെടുപ്പ്: ഒരുപേരും നിലവിൽ പരിഗണനയിലില്ലെന്ന് പി.ജെ. ജോസഫ്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി സംബന്ധിച്ച് ഒരു പേരും ഇപ്പോൾ പരിഗണനയിലില്ലെന്ന് കേരള കോൺഗ് രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് പരിഗണിക്കുക. പാര്‍ട്ടി സ്റ്റീയറിങ് കമ്മിറ ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് നിര്‍ബന്ധമില്ല. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ നാലാം തീയതിയോടെ ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ഈ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തൽസ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. എം.പി. സ്ഥാനം രാജിവെക്കുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നാണ് ജോസ് കെ. മാണിക്ക് ഒപ്പമുള്ള നേതാക്കളുടെ നിലപാട്.

സെപ്റ്റംബർ 23നാണ് പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ 27ന് നടക്കും. ഈ മാസം 28 മുതൽ മുതൽ അടുത്തമാസം നാലു വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന സെപ്റ്റംബർ 5ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7.

Tags:    
News Summary - Pala Bye Election PJ Joseph-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.