Posted On
date_range Updated On
date_range ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം നടന്നു - എ.പത്മകുമാർ
ശബരിമല: ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ദേവസ്വം േബാർഡ് പ്രസിഡൻറ് എ.പത്മകുമാർ. ആത്മ സംയ മനത്തോടെയാണ് പൊലീസ് ഇക്കാര്യങ്ങളിൽ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇത്തവണ 32 ലക്ഷം തീർഥാടകർ എത്തി. കഴിഞ്ഞ വർഷം 68 ലക്ഷം പേരാണ് വന്നത്. കാണിക്ക വരുമാനം ഇന്നലെ കഴിഞ്ഞ വർഷത്തേതിനക്കോൾ കൂടിയെന്നും അദ്ദേഹം പറഞ്ഞു. 105 കോടിയാണ് ഇൗ വർഷത്തെ വരുമാനം. പെരുപ്പിച്ച കണക്കുകളാണ് മുൻ പ്രസിഡൻറുമാർ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലയ്ക്കൽ ബേസ് ക്യാമ്പാക്കിയത് മാസ്റ്റർ പ്ലാൻ അനുസരിച്ചാണെന്നും പത്മകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.