Posted On
date_range Updated On
date_range പി. ശങ്കരൻ നമ്പൂതിരിയും ടി.എസ്. വിഷ്ണു നമ്പൂതിരിയും പമ്പ മേൽശാന്തിമാരാകും
പത്തനംതിട്ട: പമ്പ മഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരായി പി. ശങ്കരൻ നമ്പൂതിരി, ടി.എസ്. വിഷ്ണു നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. രാവിലെ പമ്പ ഗണപതി ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
നിലവിൽ തിരുവനന്തപുരം, ആര്യശാല ദേവസ്വത്തിലെ മേൽശാന്തിയാണ് പി. ശങ്കരൻ നമ്പൂതിരി. എറണാകുളം കോതക്കുളങ്ങര ദേവസ്വത്തിലെ മേൽശാന്തിയാണ് വിഷ്ണു നമ്പൂതിരി. നറുക്കെടുപ്പ് നടപടിക്രമങ്ങൾക്ക് ദേവസ്വം കമീഷണർ ബി. സുനിൽകുമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.