ശബരിമല യുവതീ പ്രവേശനം: എ.കെ. ബാലന​ും കടകംപള്ളിയും ചെയ്യുന്നത്​ മന്ത്രിപ്പണിയല്ല; തന്ത്രിപ്പണി -പി. രാമഭദ്രൻ

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച്​ നവോഥാനമൂല്യ സംരക്ഷണ സമിതി ഓർഗനൈസിങ്​ സെക്രട്ടറി പി. രാമഭദ്രൻ രംഗത്ത്​. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ. ബാലനും മന്ത്രിപ്പണിയിൽ നിന്ന്​ മാറി തന്ത്രിപ്പണിയിലേക്ക്​ നീങ്ങുകയാണെന്നും അദ്ദേഹം വിമർശിച്ചു.​

കോടതിവിധിയെ തങ്ങളുടെ ഇഷ്​ടപ് രകാരം വ്യാഖ്യാനിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്​. സത്യസന്ധമായ നിലപാട്​ വേണമെന്നും പൊതുസമൂഹ​ത്തോടൊപ്പം നിൽക്കണ​െമന്നും രാമഭ​​ദ്രൻ ചൂണ്ടിക്കാട്ടി. ‘മീഡിയ വണി’ന്​ നൽകിയ അഭിമുഖത്തിലാണ്​ നവോഥാനമൂല്യ സംരക്ഷണ സമിതിയിൽ വിള്ളലുണ്ടെന്ന സൂചന നൽകുന്ന പരാമർശങ്ങൾ ​അദ്ദേഹം നടത്തിയത്​.

‘സർക്കാർ ആരോടോ ഉപദേശം ചോദിച്ച​പ്പോൾ യുവതീ പ്രവേശനകാര്യത്തിൽ വ്യക്​തത വന്നില്ലെന്നാണ്​ പറയുന്നത്​. ഞങ്ങൾ നിയോഗിച്ച അഭിഭാഷക സംഘം ഞങ്ങൾക്ക്​ നൽകിയ നിയമോപദേശം യുവതികളെ പ്രവേശിപ്പിക്കുന്നതിൽ തടസ്സമില്ലെന്നാണ്​. ആ നിലക്ക്​ സർക്കാറിൻെറ നിലപാട്​ തെറ്റ്​ തന്നെയാണ്​. കഴിഞ്ഞ വർഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചില്ല. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശക്​തമായ നടപടി സർക്കാറിൻെറ ഭാഗത്ത്​ നിന്നുണ്ടായില്ല. ആ ആക്ഷേപം തന്നെയാണ്​ ഞങ്ങൾക്കുള്ളത്’- രാമഭ​ദ്രൻ പറഞ്ഞു​.

കഴിഞ്ഞതവണ യുവതിക​െ​ള തടഞ്ഞത്​ സംഘ്​പരിവാറുകാർ ആണെങ്കിൽ ഇത്തവണ അത്​ ചെയ്യുന്നത്​ ​െപാലീസണൈന്ന വ്യത്യാസമേയുള്ളൂ. ആ നിലപാടിനോട്​ യോജിപ്പില്ല. സമിതി രൂപീകരിച്ച ദിവസം മാത്രമേ യുവതീ പ്രവേശന വിഷയം ചർച്ചയായുള്ളൂ. പിന്നെ ഈ വിഷയം ചർച്ചയായില്ല. അടുത്ത സമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്ന്​ ഉന്നയിക്കും. സുപ്രീം കോടതി വിധിയിൽ അവ്യക്​തത ഉണ്ടെന്ന്​ സർക്കാർ പറയുന്നത്​ സമ്മതിക്കാൻ കഴയില്ല. സർക്കാർ ശരിയായ രീതിയിൽ പറയ​ട്ടെ. ഇവി​െട സംഘ്​പരിവാറിൻെറ ഗൂണ്ടാരാജ്​ ഉണ്ട്​. അതിനെ നേരിടാനുള്ള പൊലീസ്​ സംവിധാനമില്ല. തൽകാലം അതിനെ നേരിടാൻ കഴിയില്ല. അന്തിമ വിധി വരും വരെ ഭക്​തർ ശാന്തരാകണം എന്ന്​ പറയുന്നതിൽ ന്യായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - P. Ramabhadran against Pinaryi government-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.