Posted On
date_range Updated On
date_range പാർട്ടിയുടെ താൽപര്യത്തിൽ നിന്ന് വ്യതിചലിച്ചാൽ സി.പി.എമ്മിൽ സ്ഥാനമില്ലെന്ന് പി. ജയരാജൻ
കാഞ്ഞങ്ങാട്: പാർട്ടിയുടെ താൽപര്യത്തിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് സി.പി.എമ്മിൽ സ്ഥാനമില്ലെന്ന് പി. ജയരാജൻ. പാർട്ടി താത്പര്യത്തിന് സ്വീകാര്യമായ നിലപാടാണ് നേതാക്കൾ സ്വീകരിക്കേണ്ടതെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു. കാസർകോട് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പാർട്ടി നയത്തിൽ നിന്ന് വ്യതിചലനമുണ്ടായാൽ ഇടപെടുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. വ്യക്തി താത്പര്യം പാർട്ടി താത്പര്യത്തിന് കീഴ്‌പെടണം. ഇത് ഓരോ പാർട്ടി അംഗവും ഒപ്പിട്ട് നകുന്ന പ്രതിജ്ഞയാണ്. മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് സി.പി.എമ്മിന്റെ രീതിയെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, ആയുർവേദ റിസോർട്ടിലെ സാമ്പത്തിക ക്രമക്കേടിൽ ഇ.പി ജയരാജനെതിരെ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകും. പരാതി പരിശോധിക്കാൻ പാർട്ടികമ്മീഷനെ വെക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.