Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ മൂന്ന് ഇരുചക്ര വാഹനങ്ങളിലിടിച്ചു; ഒരാൾ മരിച്ചു
കൽപറ്റ: പനമരം കൈതക്കലിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പനക്കൽ കെ.സി. സുനിൽ (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിലാണുള്ളത്. കൊണ്ടോട്ടിയിൽ നിന്ന് നാലാം മൈൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാവുങ്കൽ കരിമന്നത്ത് ബഷീർ (32), അബൂബക്കർ (80), മുബഷീറ (18), ആമിന (80) എന്നിവർക്കും സ്കൂട്ടർ യാത്രികനായ കൈതക്കൽ സ്വദേശി ഉനൈസ് (34) നും പരിക്കേറ്റു. ഇവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടേയും പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.