തിരുവനന്തപുരം: സ്തീവിരുദ്ധ, തൊഴിലാളി വിരുദ്ധ സർക്കാറിനുള്ള മറുപടിയാണ് നിലമ്പൂരിലേതെന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർ. തൊഴിലാളി വിരുദ്ധ സർക്കാറിനെതിരെ വോട്ടു ചെയ്യണമെന്ന ആശാപ്രവർത്തകരുടെ അഭ്യർഥന ജനം കേട്ടെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു.
തെരഞ്ഞെടുപ്പുഫലം സർക്കാറിനേറ്റ തിരിച്ചടിയാണ്. നാല് മാസത്തിലേറെയായി വളരെ മിനിമം ഡിമാന്‍റുകളുന്നയിച്ച് സമരം ചെയ്യുകയാണ് ഞങ്ങൾ. ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ജനാധിപത്യ വിരുദ്ധമായാണ് സർക്കാർ സമരത്തെ നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഇത്രയും ദിവസമായിട്ടും സമരം ചെയ്യുന്ന ഞങ്ങളെ അങ്ങേയറ്റം അവഗണിക്കുന്ന സർക്കാർ തൊഴിലാളികളുടെ പേരിൽ വോട്ടഭ്യർഥിക്കുന്നത് ശരിയല്ല.
സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സർക്കാറിന് വോട്ട് ചെയ്യരുതെന്നാണ് നിലമ്പൂരിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർഥിച്ചത്. അത് നിലമ്പൂരിലെ ജനങ്ങൾ ഏറ്റെടുത്തുവെന്നും മിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.