Posted On
date_range Updated On
date_range ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റു താൽപര്യങ്ങള്‍; കാരണം കാണിക്കലിന് വിശദീകരണം നൽകും -കണ്ണൂര്‍ വി.സി
കണ്ണൂർ: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റു താൽപര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദശീകരണം ആവശ്യപ്പെട്ടുള്ള കത്തിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. എങ്കിലും വിശദീകരണം നൽകും. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. സെർച്ച് കമ്മിറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും അറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.