Posted On
date_range Updated On
date_range വൈദികരുടെ പീഡനം: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല
പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ഒാർത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. ജോബ് മാത്യു ,ജോൺസൺ വി. മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. തിരുവല്ല മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ജോബ് മാത്യവിെൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ജോൺസൺ വി. മാത്യുവിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ മറ്റുപ്രതികൾ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.