Posted On
date_range Updated On
date_range പള്ളിമേടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്
കായംകുളം: കുടുംബ പ്രശ്നം പരിഹരിക്കാൻ പള്ളിമേടയിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്. ഒാർത്തഡോക്സ് സഭ വികാരിയായ ഫാ. ബിനു ജോർജിന് എതിരെയാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയിൽ 2014ലാണ് സംഭവം.
കുടുംബപ്രശ്ന പരിഹാരത്തിന് സമീപിച്ചത് മുതലെടുത്തായിരുന്നു പീഡനം. സംഭവത്തെ തുടർന്ന് ഭർത്താവുമൊത്ത് യുവതി ഭദ്രാസനാധികൃതർക്ക് പരാതി നൽകി. ഇവരുടെ ഇടപെടലിൽ വൈദികനെ റാന്നിയിലേക്ക് മാറ്റിയശേഷം കേസ് ഒതുക്കി തീർക്കുകയായിരുന്നു.
എന്നാൽ, യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കായംകുളം സി.െഎ കെ. സദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.