Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍
സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തെതുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്‍റെ അവയവങ്ങൾ ദാനം ചെയ്യും. അഞ്ച് പേർക്കാണ് കൃഷ്ണലാൽ പുതുജീവനേകുന്നത്.
ഏപ്രിൽ ഒന്നിനാണ് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണലാലിനെ എതിരെ വന്ന കാർ ഇടിക്കുന്നത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു ഇയാൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്ണലാലിന്‍റെ ഹൃദയം ഇന്ന് ഉച്ചക്ക ഒരുമണിയോടെ കോട്ടയം മെിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.