ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

തിരുവനന്തപുരം: കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പുവെച്ച ഓർഡിനൻസ് രാജ്‍ഭവനിലേക്ക് അയച്ചത്. ഓർഡിനൻസ് തന്നെ ബാധിക്കുന്നത് ആയതിനാൽ രാഷ്ട്രപതിയുടെ ശിപാർശക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാ​ൻ സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാൽ ഒരു തീരുമാനം ആകുന്നതു വരെ ബിൽ അവതരിപ്പിക്കാൻ കഴിയില്ല. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം.

ഇന്ന് ​വൈകീട്ട് ഡൽഹിക്ക് പോകുന്ന ഗവർണർ 20നാണ് മടങ്ങിയെത്തുക. ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ ബി​ല്ലാ​യി കൊ​ണ്ടു​വ​ന്ന്​ പാ​സാ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ർ ആ​ദ്യം നി​യ​മ​സ​ഭ ചേ​രാ​നാ​ണ്​ സ​ർ​ക്കാ​ർ ധാ​ര​ണ.

അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം മി​ക്ക​വാ​റും നി​യ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കും. ഓ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ന്ന​ത്​ നീ​ട്ടി​യാ​ലും രാ​ഷ്​​ട്ര​പ​തി​ക്ക്​ വി​ട്ടാ​ലും ബി​ൽ നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ പി​ടി​ച്ചു​വെ​ച്ചാ​ൽ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags:    
News Summary - Ordinance against Governor in Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.