തീവണ്ടികളിൽ ഓർഡിനറി നിരക്ക് തിരിച്ചെത്തി

തൃശൂർ: തിരുവനന്തപുരം ഡിവിഷണിൽ തീവണ്ടി നമ്പർ പൂജ്യത്തിൽ തുടങ്ങുന്ന എക്സ്പ്രസ് സ്പെഷൽ, മെമു എക്സ്പ്രസ് സ്പെഷൽ വണ്ടികൾക്ക് ഓർഡിനറി നിരക്ക് പ്രാബല്യത്തിലായി.

ഇതനുസരിച്ച് തൃശൂർ വഴി ഓടുന്ന 06438/06439 ഗുരുവായൂർ - എറണാകുളം - ഗുരുവായൂർ, 06445/06446 ഗുരുവായൂർ - തൃശൂർ - ഗുരുവായൂർ, 06797/06798 പാലക്കാട് - എറണാകുളം - പാലക്കാട്, 06017/06018 ഷൊർണൂർ - എറണാകുളം - ഷൊർണർ, 06447/06448 ഗുരുവായൂർ - എറണാകുളം - ഗുരുവായൂർ, 06495 തൃശൂർ - ഷൊർണൂർ, 06497 ഷൊർണൂർ - തൃശൂർ, 06461 ഷൊർണൂർ - തൃശൂർ എന്നീ വണ്ടികളിൽ കുറഞ്ഞ യാത്ര നിരക്ക് 10 രൂപ ആയിരിക്കും.

ഓർഡിനറി ടിക്കറ്റുകളുടെ വിൽപന എല്ലാ സ്റ്റേഷനുകളിലും ആരംഭിച്ചു. യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ്പ് ഉപയോഗിച്ച് സ്വന്തമായി ടിക്കറ്റ് എടുക്കുന്നവർക്കും ഈ വണ്ടികളിൽ യാത്ര ചെയ്യാൻ ഓർഡിനറി ടിക്കറ്റ് എടുത്താൽ മതിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags:    
News Summary - ordianry ticket fair in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.