തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീ മാനസിക പീഡനത്തിനിരയാകാൻ വഴിവെച്ച പരാതിക്കാരിക്കെതിരെ കേസെടുക്കാൻ എസ്.സി-എസ്.ടി കമീഷൻ ഉത്തരവ്. പരാതിക്കാരി ഓമന ഡാനിയലിനെതിരെ കേസെടുക്കാനാണ് ഉത്തരവ്. ഓമനയുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ദലിത് സ്ത്രീ ബിന്ദുവിന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നു.
മാല മോഷ്ടിച്ചെന്ന പരാതിയുടെ പേരിലാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ പിൻവലിച്ചിരുന്നു.
ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് 20 മണിക്കൂറിലധികം ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചത്. പിന്നാലെ എസ്.ഐയെയും എ.എസ്.ഐയെയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.