ബ്രൂവറി അനുമതി റദ്ദാക്കിയ ഉത്തരവ്​ പുറത്തിറങ്ങി

തിരുവനന്തപുരം: ബ്രൂവറികൾക്കും ഡിസ്​റ്റിലറികൾക്കും നൽകിയ വിവാദ അനുമതി റദ്ദാക്കിയ ഉത്തരവ്​ പുറത്തിറങ്ങി. നവ കേരള നിർമാണത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയത്ത്​ അടിസ്​ഥാന രഹിതമായ വിവാദങ്ങൾ അനുഗുണമല്ലാത്ത സാഹചര്യങ്ങൾ ഉടലെടുക്കുന്നതിന്​ ഇടയാക്കുമെന്നും അതിനാൽ ബ്രൂവറിക്ക്​ നൽകിയ അനുമതി പിൻവലിക്കുകയാണെന്നും​ ഉത്തരവിൽ പറയുന്നു.

ബ്രൂവറികള്‍ക്കും ബോട്‌ലിങ്​ കോമ്പൗണ്ടിങ് ആൻറ്​ ബ്ലെന്‍ഡിങ്​ യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കുന്ന സമിതി ഇൗ മാസം 31നകം റിപ്പോർട്ട്​ നൽകണം.

മദ്യ ഉൽപാദനശാലകൾ ആരംഭിക്കാനുള്ള അനുമതിയിൽ വ്യാപക അഴിമതിയും ​ക്രമക്കേടും നട​െന്നന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണമാണ്​ വിവാദത്തിന്​ തിരികൊളുത്തിയത്​. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭതീരുമാനവും ഇല്ലാതെയുമാണ്​ അനുമതിയെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ നടപടി പൂർണമായും ശരിയാണെങ്കിലും എല്ലാവരും ഒരു​മിച്ച്​ നിൽക്കേണ്ട പുനർനിർമാണ ഘട്ടത്തിൽ പരസ്​പരം പോരടിക്കുന്നത്​ ശരിയല്ലെന്ന നിലപാടിലാണ്​ അനുമതി റദ്ദാക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.

പുതിയ യൂനിറ്റുകൾ അനുവദിക്കാനുള്ള നിലപാട്​ തുടരും. ഒന്നിച്ചുനിൽക്കേണ്ട ഘട്ടത്തിൽ സർക്കാർ നടപടികളിൽ ആശയക്കുഴപ്പം പാടില്ല. അതുകൊണ്ട്​ റദ്ദാക്കുന്നു. പ്രതിപക്ഷ ആരോപണം ശരി​െവ​ക്കലല്ല, നാടി​​​​െൻറ താൽപര്യം സംരക്ഷിക്കാൻ ചെറിയ വിട്ടുവീഴ്​ചയാണിത് എന്നും മുഖ്യമന്ത്രി നേരത്തെ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Order for Brewery Cancellation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.