ഷാഫി പറമ്പിലിനെതിരായ പൊലീസ്​ മർദനം; സഭയിൽ ഇന്നും പ്രതിഷേധം

തിരുവനന്തപുരം: കെ.എസ്​.യു സംഘടിപ്പിച്ച നിയമസഭ മാർച്ചിനിടയിൽ ഷാഫി പറമ്പിൽ എം.എൽ.എക്ക്​ പൊലീസ്​ മർദനത്തിൽ പരിക ്കേറ്റ സംഭവത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ എം.എൽ.എക്കേറ്റ പൊലീസ്​ മർദനത്തിൽ ഉത്തരവാദികളായ പൊലീസ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്​തുകൊണ്ട്​ അന്വേഷണം നടത്തണമെന്നും പൊലീസ്​ നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയം സബ്​മിഷനായി ഉന്നയിക്കാമെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ അറിയിച്ചു. എന്നാൽ ഇതിൽ തൃപ്​തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടരുകയും ചോദ്യോത്തരവേള ബഹിഷ്​കരിച്ച്​ ഇറങ്ങി പോവുകയുമായിരുന്നു.

ഷാഫി പറമ്പിലിനെതിരായ പൊലീസ്​ മർദനത്തിൽ ബുധനാഴ്​ചയും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്തിന്​ വേദിയായിരുന്നു. പ്രതിപക്ഷ എം.എൽ.എമാർ സ്​പീക്കറുടെ ഡയസിലേക്ക്​ കയറിയും പ്രതിഷേധിച്ചിരുന്നു.

റോ​ജി എം. ​ജോ​ൺ, ​െഎ.​സി. ബാ​ല​കൃ​ഷ്​​ണ​ൻ, എ​ൽ​ദോ എ​ബ്ര​ഹാം, അ​ൻ​വ​ർ സാ​ദ​ത്ത്​ എ​ന്നി​വ​ർ സ​ഭാ ന​ട​ത്തി​പ്പി​​​​​െൻറ സാ​മാ​ന്യ​മ​ര്യാ​ദ ലം​ഘി​ച്ചു​വെ​ന്നും ഇ​വ​ർ​ക്കെ​തി​രാ​യ കാ​ര്യ​ങ്ങ​ൾ കൂ​ടി​യാ​ലോ​ചി​ച്ച്​ തീ​രു​മാ​നി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - opposition protest in kerala assembly -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.