ലോകായുക്ത ബില്ലിനെ എതിർത്ത് പ്രതിപക്ഷം; ജുഡീഷ്യൽ സംവിധാനത്തിന്‍റെ തലപ്പത്തേക്ക് എക്സിക്യൂട്ടീവ് വരുന്ന സാഹചര്യമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ നിയമ മന്ത്രി പി. രാജീവ് അവതരിപ്പിച്ച ലോകായുക്ത നിയമഭേദഗതി ബില്ലിനെ എതിർത്ത് പ്രതിപക്ഷം. സർക്കാരിന്‍റെ ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ സംവിധാനത്തിന്‍റെ തലപ്പത്തേക്ക് എക്സിക്യൂട്ടീവ് വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നേരത്തെ, ലോകായുക്ത ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞാൽ ഗവർണറോ മുഖ്യമന്ത്രിയോ ആരായാലും അംഗീകരിക്കണമെന്നായിരുന്നു. എന്നാൽ, പ്രഖ്യാപനത്തെ തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ജുഡീഷ്യൽ ബോഡിയുടെ തീരുമാനത്തെ എക്സിക്യൂട്ടീവ് കവരുന്ന സംവിധാനമായി ഇത് മാറുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

സുപ്രീംകോടതിയുടെ നിരവധി വിധികൾക്കും ഭരണഘടനയുടെ ആർട്ടിക്ൾ 14നും 15നും എതിരാണ് സർക്കാർ നടപടി. ലോകായുക്ത വിധിയുണ്ടായാൽ ഇപ്പോൾ തന്നെ കോടതിയിൽ പോകാം. കേരളത്തിന്‍റെ ലോകായുക്ത പല്ലും നഖവും ഉള്ള ഒന്നാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അതിനെ ഇല്ലാതാക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കേസുകളിൽ അവരവർ തന്നെ ജഡ്ജിയാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് ബില്ലിനെ എതിർത്ത മുസ് ലിം ലീഗിലെ എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിക്ക് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഷംസുദ്ദീൻ വ്യക്തമാക്കി.

ഭ​ര​ണ​ഘ​ട​ന​യും സു​പ്രീം​കോ​ട​തി വി​ധി​ക​ളും ഉ​ദ്ധ​രി​ച്ച്​ നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വി​െന്റ വാ​ക്​​പോ​ര്

തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ബി​ല്ലി​ലെ ച​ർ​ച്ച​യി​ൽ പോ​ര​ടി​ച്ചും വാ​ദി​ച്ചും തി​രി​ച്ച​ടി​ച്ച​ും നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ്. വി​ര​സ​മാ​യ ഉ​ച്ച​നേ​ര​ത്ത്​ ര​ണ്ടാ​മ​താ​യാ​ണ്​ ബി​ല്ലെ​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​ന​യും സു​പ്രീം​കോ​ട​തി വി​ധി​ക​ളും ഉ​ദ്ധ​രി​ച്ച്​ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​രു​ന്നു വാ​ക്​​പോ​ര്.

ലോ​ക്​​പാ​ൽ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ ക​ട​ക​വി​രു​ദ്ധ​മാ​ണ്​ അ​പ്പ​ലേ​റ്റ്​ അ​തോ​റി​റ്റി​യെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ആ​രോ​പി​ച്ചു. കേ​ന്ദ്ര നി​യ​മ​ത്തി​ന്​ എ​തി​രാ​യ വ്യ​വ​സ്ഥ​ക​ൾ സം​സ്ഥാ​ന നി​യ​മ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന അ​ടി​സ്ഥാ​ന ത​ത്ത്വം ലം​ഘി​ക്കു​ക​യാ​ണ്. ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​നു​ള്ള അ​വ​സ​രം നി​ല​വി​ലു​ണ്ട്.

അ​പ്പ​ലേ​റ്റ്​ അ​തോ​റി​റ്റി വ​രു​ന്ന​തോ​ടെ ഹൈ​കോ​ട​തി​യു​ടെ ആ ​അ​ധി​കാ​ര​വും കൂ​ടി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. പ​ല്ലും ന​ഖ​വു​മു​ള്ള നി​യ​മ​മാ​ണ്​ ലോ​കാ​യു​ക്ത​യെ​ന്നാ​ണ്​ അ​ഭി​മാ​ന​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി​ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​ത്​. 22 വ​ർ​ഷം മു​മ്പ്​​നി​യ​മ​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ഇ​ത്ത​ര​മൊ​രു വ്യ​വ​സ്ഥ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ നി​യ​മ മ​ന്ത്രി​യാ​യി​രു​ന്ന ഇ. ​ച​​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​തി​നെ എ​തി​ർ​ത്തി​രു​ന്നു. അ​ന്ന്​ ന​ട​ത്തി​യ പ്ര​സം​ഗം സി.​പി.​​ഐ പ്ര​തി​നി​ധി​ക​ൾ ഒ​ന്നു​​വാ​യി​ച്ചു​നോ​ക്ക​ണം.

ലോ​കാ​യു​ക്ത​യു​ടെ പ​ല്ല്​ പ​റി​ക്കാ​ൻ സി.​പി.​​ഐ​ക്കാ​ർ കൂ​ടി ഒ​രു ച​വ​ണ കൊ​ടു​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​ക അ​ഴി​മ​തി നി​യ​ന്ത്ര​ണ സം​വി​ധാ​നം ഈ ​സ​ഭ​യി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി.

എ​വി​ടെ ഇ​രി​ക്കു​ന്നു, എ​ന്തി​​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ധി പ​റ​യു​ന്നു​വെ​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കേ​ണ്ട​ത്. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രു​ന്ന ര​ഞ്ജ​ൻ ഗൊ​ഗോ​യി​ ഇ​പ്പോ​ൾ രാ​ജ്യ​സ​ഭ​യി​ലി​രു​ന്നു പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി വി​ധി​യാ​കി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ​തി​രാ​യി ഉ​യ​രു​ന്ന പ​രാ​തി​ക​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ്​ ലോ​കാ​യു​ക്ത. അ​ത്​ ജു​ഡീ​ഷ്യ​ൽ ബോ​ഡി​യ​ല്ല.

ലോ​കാ​യു​ക്ത​യു​ടെ നി​യ​മ​ത്തി​ൽ​ത​ന്നെ ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. അ​പ്പീ​ൽ എ​ന്ന​ത്​ കോ​ട​തി തീ​രു​മാ​ന​ത്തെ ​ചോ​ദ്യം ചെ​യ്തു​ള്ള​താ​ണ്. എ​ന്നാ​ൽ, ജു​ഡീ​ഷ്യ​ൽ റി​ട്ട്​ എ​ന്ന​ത്​ അ​പ്പീ​ല​ല്ല. അ​ത്​ വി​ധി​യി​ലേ​ക്കെ​ത്തി​ച്ച നി​യ​മ​ന​ട​പ​ടി​ക​ളെ മു​ഴു​വ​ൻ ചോ​ദ്യം ചെ​യ്​​തു​ള്ള​താ​ണ്. ഈ ​ജു​ഡീ​ഷ്യ​ൽ റി​ട്ട് അ​ധി​കാ​ര​മാ​ണ്​ സ​മി​തി​ക്കു​ള്ള​തെ​ന്നും രാ​ജീ​വ്​ വാ​ദി​ച്ചു.

Tags:    
News Summary - Opposition opposes Lokayukta amendment; V.D. Satheesan said it was unconstitutional.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.