രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിലെ നിരാകരണ പ്രമേയം പാർലമെന്ററി പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താൻ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ തള്ളിക്കൊണ്ട് വി.ഡി സതീശൻ മറുപടി പറഞ്ഞത്.

നിരാകരണം പ്രമേയത്തെ സംബന്ധിച്ച് പാർലമെന്‍ററി പാർട്ടിയാണ് തീരുമാനംഎടുക്കേണ്ടത്. തനിക്ക് ഒറ്റക്ക് അത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. രമേശ് ചെന്നിത്തല സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതായും ഇതിൽ കെ.പി.സി.സി നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. നിര്‍ണായക തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെ.പി.സി.സി വിയോജിപ്പ് അറിയിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് വി.ഡി.സതീശന്റെ പരസ്യ പ്രതികരണം.

Tags:    
News Summary - Opposition leader VD Satheesan dismisses Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.