Posted On
date_range Updated On
date_range നഴ്സുമാരുെട സമരത്തിനെതിരെ സ്വകാര്യ ആശുപത്രികളിൽ ഒ.പി ബഹിഷ്കരണം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികൾ ഒ.പി ബഹിഷ്കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷേൻറതാണ് തീരുമാനം.
നഴ്സുമാരുെട ഇടക്കിെടയുള്ള സമരം ആശുപത്രി പ്രവർത്തനങ്ങെള താളം തെറ്റിച്ചെന്നും ആശുപത്രികൾക്ക് സാമ്പത്തിക നഷ്ടം വരുത്തിെവച്ചെന്നും ആരോപിച്ചാണ് ഒ.പി ബഹിഷ്കരണം.
അത്യാഹിത സേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല. ചികിത്സയിൽ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്പിക്കാതെയാണ് നഴ്സുമാരുടെ സമരമെന്ന് ആശുപത്രി ഏകോപനസമിതി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.