Posted On
date_range Updated On
date_range ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന് മകൻ, വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റും
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ചിലർ വ്യാജ രേഖയുണ്ടാക്കിയെന്ന് മകൻ ചാണ്ടി ഉമ്മൻ. ഇവിടെ നടക്കുന്നത് വ്യാജ പ്രചാരണമാണ്. ചിലർ വ്യാജ വാർത്തകൾ നൽകുന്നു. കുടുംബത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പലതും പറയാനുണ്ട്. സമയമാകുമ്പോൾ പറയും. ഉമ്മൻ ചാണ്ടിക്ക് ന്യൂമോണിയ മാറിയിട്ടുണ്ട്. എന്നാലും ക്ഷീണിതനാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് മാറ്റും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ വേണുഗോപാൽ സന്ദർശിച്ചു. എ.ഐ.സി.സി തയാറാക്കിയ ചാർട്ടേഡ് വിമാനത്തിലാകും മാറ്റുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.