കോട്ടയം: കേരള കോൺഗ്രസിലെ ജോസ് കെ മാണി- ജോസഫ് പ്രശ്നങ്ങള്‍ പരിഹരിക്കാൻ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിന്‍റെ തീരുമാനം ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. മുന്നണിയിൽ നിന്ന് ആരും വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവിശ്വാസ പ്രമേയ വിഷയത്തിൽ പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയാറായില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.‍ഡി.എഫ് നിർ‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് ജോസഫ് പക്ഷം എത്തിയത്.

എന്നാൽ യു.ഡിഎഫിനെ കേൾക്കാത്ത ജോസ് കെ മാണിയുടെ നിലപാടിൽ അതൃപ്തരെങ്കിലും അവിശ്വാസപ്രമേയ നോട്ടീസ് നൽകണമെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോൾ തന്നെ ധാരണ വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. ഇതിന് ജോസഫ് വിഭാഗം തയാറല്ല. ഇക്കാര്യത്തിൽ നേര്തതേ യു.ഡി.എഫ് നേതാക്കൾ ഇടപെട്ട് ഉണ്ടാക്കിയ ധാരണ അനുസരിക്കാത്ത സമീപനമാണ് ജോസ്. കെ മാണി പക്ഷത്തിൽ നിന്നുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.