Posted On
date_range Updated On
date_range ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
മാവേലിക്കര: ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വാത്തികുളം കോമത്തുപറമ്പിൽ രാജേന്ദ്രനെയാണ് (57) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സാധനങ്ങളുടെ വിതരണത്തിന് സ്കൂട്ടറിൽ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി സ്കൂട്ടറിന്‍റെ താക്കോൽ ഊരിയെടുക്കുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.