Posted On
date_range Updated On
date_range ഉള്ളി വില 150ൽ
കോഴിക്കോട്: വലിയുള്ളി വില സർവ റെക്കോഡും ഭേദിച്ച് മുന്നോട്ടുതന്നെ. വ്യാഴാഴ്ച കിലോ വലിയുള്ളിക്ക് കോഴിക്കോട്ടെ ചില്ലറ വില 150 രൂപയിലെത്തി. 135 മുതൽ 140 വരെയാണ് മൊത്തവിപണി വില. ചെറിയുള്ളിക്ക് 160 രൂപയും (മൊത്തവില 150), മുരിങ്ങാക്കായക്ക് 350 രൂപയുമാണ് (മൊത്ത വില 300) വ്യാഴാഴ്ച പാളയം മാർക്കറ്റിലെ നിരക്ക്.
ആദ്യമായാണ് വലിയുള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. കിലോക്ക് എട്ടുരൂപവരെ വിറ്റതാണ് മാസങ്ങൾക്കകം കുതിച്ചുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.