Posted On
date_range Updated On
date_range കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു
മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്.
രാവിലെ 9.30ഓടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിലാണ് സംഭവം. തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.
നിയന്ത്രണംവിട്ട കാർ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.