Posted On
date_range Updated On
date_range സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി; മരിച്ചത് വയനാട്, പാലക്കാട് സ്വദേശികൾ
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വയനാട്, പാലക്കാട് സ്വദേശികളാണ് മരിച്ചത്.
വയനാട് പൊഴുതന സ്വദേശി കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. 65 വയസായിരുന്നു. ആഗസ്റ്റ് ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം അർബുദ രോഗിയായിരുന്നു.
പാലക്കാട് മുതലമട ഇടുക്കുപ്പാറ സ്വദേശി പഴണിസ്വാമിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം േകാവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.