Posted On
date_range Updated On
date_range മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ വീണ്ടും ഗർഭസ്ഥശിശു മരിച്ചു
മഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശുവിെൻറ മരണം. കോവിഡ് മുക്തയായ വണ്ടൂർ സ്വദേശിനിയായ വനിത ഡോക്ടറുടെ ഗർഭസ്ഥശിശുവാണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അഞ്ചായി.
റിയാദിൽനിന്ന് പത്ത് ദിവസം മുമ്പാണ് ഡോക്ടർ നാട്ടിലെത്തിയത്. ഇതിനിടെ കോവിഡ് പോസിറ്റിവായി. പ്രസവ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഫലം നെഗറ്റീവായിരുന്നു.
കുട്ടിയെ പുറത്തെടുത്തപ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിെൻറ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.