Posted On
date_range Updated On
date_range സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേരിൽ നാലുപേരും അറസ്റ്റിലായി. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്നും കൊലക്ക് പിന്നില്‍ ദീർഘകാല ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.
നേരത്തെ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതക കാരണമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.