കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ: കെ.എസ്​.ആർ.ടി.സി ബസിൽ കാറിടിച്ച്​ കാർയാത്രക്കാരിയായ വയോധിക മരിച്ചു. രണ്ടുപേർക്ക്​ പരിക്ക്​. മലപ്പുറം പുളിക്കൽ ശ്രീരാഗം രാധാമ്മയാണ്​ (74) മരിച്ചത്​. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാധമ്മയുടെ മകൾ ജയശ്രീ, ഭർത്താവ്​ രാജീവ്​ എന്നിവരെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്​ച ഉച്ചക്ക്​ 12ന്​ പാതിരപ്പള്ളിയിലാണ്​ അപകടം. ആലപ്പുഴയിൽനിന്ന്​ ചേർത്തല ഭാഗത്തേക്ക്​ പോയ കെ.എസ്​.ആർ.ടി.സി ബസിൽ മാവേലിക്കരയിൽനിന്ന്​ മലപ്പുറത്തേക്കുപോയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലാണ്​ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്​.

Tags:    
News Summary - One died in road accident in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.