Posted On
date_range Updated On
date_range ആലുവയിൽ ബൈക്കിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു
ആലുവ: ദേശീയ പാതയിൽ ബൈക്കിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആലുവ തോട്ടക്കാട്ടുകര സിഗ്നലിലായിരുന്നു അപകടം.
സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസ് ഇരുചക്ര വാഹന യാത്രക്കാരുടെ മേൽ കയറിയിറങ്ങി. മരിച്ചയാളുടെ മൃതദേഹം റോഡിൽ അരഞ്ഞു പോയ നിലയിലായിരുന്നു. ആലുവയിൽ നിന്ന് അങ്കമാലിക്കുള്ള റോഡിലായിരുന്നു ഇരു വാഹനങ്ങളും. ആലുവയിൽ നിന്ന് മാളയിലേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.