മുണ്ടക്കയം: ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അയൽവാസി ചെളിക്കുഴി പുത്തൻപുരയ്ക്കൽ അഭിലാഷിനെ (നാണപ്പൻ ബിജു - 37) അറസ്റ്റ് ചെയ്തു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന കോട്ടപറമ്പിൽ ജേക്കബ് ജോർജാണ് (സാബു -53) കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവിൽപോയ പ്രതിയെ മൂന്നുമണിക്കൂറിനുള്ളിൽ നാടകീയ നീക്കങ്ങളിലൂടെ മുണ്ടക്കയം സി.ഐ വി. ഷിബുകുമാറിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് 6.30ന് ചെളിക്കുഴി റോക്മൗണ്ട് ലക്ഷം വീട് കോളനി റോഡിലായിരുന്നു സംഭവം. വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജുവും സാബുവും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. പൊലീസിലും പരാതികളെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. സാബു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ചെളിക്കുഴി കവലയിൽ തമ്മിൽ കാണുകയും വാക്തർക്കം ഉണ്ടാവുകയുമായിരുന്നു. പിന്നീട് വീട്ടിലേക്കുള്ള റോഡിലൂടെ സാബു കയറിപ്പോയതോടെ പിന്നാലെയെത്തിയ ബിജു ആക്രമിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
കയ്യാലയിൽനിന്ന് കെല്ലടുത്ത് സാബുവിനെ എറിഞ്ഞു. നിലത്തുവീണ സാബുവിെൻറ നെഞ്ചിൽ മറ്റൊരു വലിയ കല്ല് എടുത്തിട്ടശേഷം ബിജു ഓടിമറയുകയായിരുന്നു. സാബു സംഭവസ്ഥലത്തുതന്നെ മരിച്ചു. വീടിന് 100 മീറ്റർ സമീപത്തായിരുന്നു സംഭവം.
ഇതിനുശേഷം ചെളിക്കുഴിയിൽതന്നെ മറ്റൊരു സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന ബിജുവിനെ രാത്രി 11ഒാടെ പൊലീസ് പിടികൂടി. പരിചയക്കാരനെക്കൊണ്ട് ബിജുവിെൻറ ഫോണിലേക്ക് വിളിപ്പിക്കുകയും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ ഒളിവിൽ കഴിഞ്ഞ സ്ഥലം ഇയാൾ വെളിപ്പെടുത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.