Posted On
date_range Updated On
date_range ശ്രീനിവാസൻ വധം: പ്രതിയെ സഹായിച്ചയാൾ അറസ്റ്റിൽ
പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ. 13ാം പ്രതിയായ കാജാ ഹുസൈനെ ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം ചെമ്മാട് പെരുമ്പിലായിൽ വീട്ടിൽ ജലീലിനെയാണ് (37) പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കാജാ ഹുസൈൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 41 ആയി. ഇതുവരെ കേസിൽ 49 പേരെയാണ് പ്രതിചേർത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.