പാലക്കാട്: മഹിളമോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പി നേതാവ് പ്രജീവ് അറസ്റ്റിൽ. മുൻ ബൂത്ത് പ്രസിഡന്റ് കളിപ്പാറ സ്വദേശി പ്രജീവിനെ ആത്മതഹ്യ കുറ്റം ചുമത്തിയാണ് പാലക്കാട് നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ശരണ്യയുടെ ആത്മഹത്യ കുറിപ്പിൽ പ്രജീവിനെ കുറിച്ച് പരാമർശമുണ്ടായിരുന്നു.
അതേസമയം, അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് പ്രജീവ് ചിത്രീകരിച്ച വിഡിയോയും പുറത്തുവന്നു. പാലക്കാട്ടെ പരിപാടിക്ക് ആളില്ലാത്തതിനാൽ ബി.ജെ.പി നേതാക്കൾ ശകാരിച്ചതായി ശരണ്യ തന്നോട് പറഞ്ഞുവെന്ന് വിഡിയോയിൽ പ്രജീവ് പറയുന്നു. നേതാക്കളുടെ നിർദേശമില്ലാതെ ആളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ശരണ്യയെ അറിയിച്ചു. മരിച്ച ഒരാളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും തെറ്റുകാർ ആരാണെന്ന് ഉടൻ അറിയുമെന്നും പ്രജിവ് വീഡിയോയിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയ ശരണ്യയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സി.എന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്‍റെ ഭാര്യയാണ് മരിച്ച ശരണ്യ. ഇരുപ്പതിയേഴ് വയസ്സായിരുന്നു. രാജന്‍- തങ്കം ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.