തച്ചനാട്ടുകര: ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെത്തല്ലൂർ മേലേക്കളം ഷിജുവിനെയാണ് (29) നാട്ടുകൽ പൊലീസ് പിടികൂടിയത്. കൂട്ടുപ്രതിയായ ചെത്തല്ലൂർ ആനക്കുഴി ബാബുരാജ് ഒളിവിലാണ്. പൊലീസ് പറയുന്നതിങ്ങനെ: ചെത്തല്ലൂരിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതിലുൾപ്പെട്ട ഒരു ബൈക്ക് സ്ഥലത്തുനിന്ന് മാറ്റിയതായി ശ്രദ്ധയിൽപെട്ടു. അന്വേഷണത്തിനൊടുവിൽ ഈ ബൈക്ക് ഒരു വർക്ഷോപ്പിൽ നിന്ന് നമ്പറില്ലാത്ത നിലയിൽ കണ്ടെടുത്തു. ഇത് ആലുവയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.
വാഹനം മോഷണം പോയതായി ഉടമ നൗഫൽ ആലുവ സ്റ്റേഷനിൽ പരാതി നൽകിയതായും കണ്ടെത്തി. സുഹൃത്തുക്കളായ ബാബുരാജും ഷിജുവും ചേർന്നാണ് ബൈക്ക് മോഷ്ടിച്ചത്. ബൈക്കുകൾ വിറ്റുകിട്ടുന്ന തുകകൊണ്ട് പ്രതികൾ ആഡംബരജീവിതം നയിക്കുകയായിരുന്നു. ഷിജൂ ചെത്തല്ലൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. ബാബുരാജിെൻറ പേരിൽ വേറെയും വാഹനമോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നാട്ടുകൽ എസ്.ഐ ഹംസ, ജനമൈത്രി സി.ആർ.ഒ ഫസലുറഹിം, അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.