ഫാത്തിമ തസ്‌കിയ

സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

കൽപറ്റ: വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മഞ്ചേരി കിഴക്കെത്തല ഒ.എം.എ. സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ് (24) മരിച്ചത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയയും കൂട്ടുകാരി അജ്മിയയും സഞ്ചരിച്ച സ്കൂട്ടർ പിണങ്ങോട് മുക്ക് ഇടിയംവയൽ റോഡിലെ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

മെഡിക്കല്‍ ഹെല്‍ത്ത് ക്ലബിന്റെ യോഗവുമായി ബന്ധപ്പെട്ട് കൽപറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. സ്കൂട്ടർ ഓടിച്ച അജ്മിയയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശവാസികളും അപകടം നടന്ന സ്ഥലത്തിനടുത്ത വീട്ടുകാരുമാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഫാത്തിമ തസ്കിയ കൽപറ്റ ഫാത്തിമ ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം 4.15ഓടെ മഞ്ചേരിയിലെ വീട്ടിലെത്തിച്ചു.

യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിൽ കഴിയുന്ന പിതാവ് ഒ.എം.എ. സലാം പരോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച നാട്ടിലെത്തിയ ശേഷം മയ്യത്ത് വൈകുന്നേരം മൂന്ന് മണിക്ക് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ബുഷ്റ പുതുപറമ്പിൽ. സഹോദരങ്ങൾ: മുക്താർ അഹമദ് യാസീൻ, മുഷ്താഖ് അഹമദ് യാസിർ, തബ്ശിറ. 

Tags:    
News Summary - OMA Salam's daughter dies in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.