കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; മകന്‍ പൊലീസ് കസ്​റ്റഡിയില്‍

ഏറ്റുമാനൂര്‍: കാണക്കാരിയിൽ പട്ടിത്താനത്തിനു സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാണക ്കാരി വാഴക്കാലായില്‍ പരേതനായ ജോസഫി​​​െൻറ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മയാണ്​ (85) മരിച്ചത്. കൊലപാതകമാണെന്ന​ സംശയത് തിൽ ​ചിന്നമ്മയുടെ മകന്‍ ബിനു രാജിനെ (47) കുറവിലങ്ങാട് പൊലീസ് കസ്​റ്റഡിയില്‍ എടുത്തു​. അതേസമയം, ആത്​മഹത്യസാധ്യത യും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. വീട്ടില്‍ സഹായിയായി നിന്ന വിശ്വംഭരനെ പൊലീസ് ചോദ്യംചെയ്ത്​ വിട്ടയച്ചു. ക ാണക്കാരി വിക്ടർ ജോർജ് റോഡിലെ ചിന്നമ്മ താമസിക്കുന്ന വീടി​​​െൻറ തെക്കുവശത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴക്കൂട്ടങ്ങളുടെ ചുവട്ടില്‍ പുല്ലും കരിയിലയും വാഴയിലകളും കത്തിക്കരിഞ്ഞതി​​​െൻറ ചാരം കിടപ്പുണ്ട്. ഇവിടെ നിന്ന്​ ഏകദേശം 15 അടി മാറിയാണ് പൂര്‍ണമായി കത്തിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കിടക്കുന്നിടത്ത് തീപടര്‍ന്നതി​​​െൻറ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച രാവിലെ പത്തോടെ ബിനുരാജ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പറമ്പിൽ വാഴ കത്തുന്നതായി ആദ്യം ഇയാൾ അതിരമ്പുഴയിലുള്ള സഹോദരി ഭർത്താവിനെയും തുടർന്ന് കത്തിക്കരിഞ്ഞ ജഡം വാഴച്ചുവട്ടിൽ കിടക്കുന്നതായി അമയന്നൂരിലുള്ള സഹോദരിയെയും വിളിച്ച് അറിയിച്ചിരുന്നുവത്രേ. വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന ബിനുരാജും ചിന്നമ്മയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പൊലീസിന് മൊഴി നല്‍കി. വിദേശത്തായിരുന്ന ബിനു രണ്ടുവർഷം മുമ്പാണ്​ നാട്ടിലെത്തിയത്​. ഇയാൾ സുഹൃത്തുക്കളുമായി എത്തി വീട്ടിലിരുന്ന്​ മദ്യപിക്കുന്നത്​ ചിന്നമ്മ എതിർത്തിരുന്നു. ഇതിനെച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്​. മകനെതിരെ ഇവർ പരാതിയും നൽകിയിരുന്നു​. തുടർന്ന്​ പൊലീസ്​ ഇയാളെ വിളിച്ചുവരുത്തി താക്കീത്​ ചെയ്​ത്​ വിട്ടയച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ബിനുരാജിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് ചിന്നമ്മക്ക്​. ആറു മാസം മുമ്പ് ബിനുരാജുമായുണ്ടായ വഴക്കിനെ തുടർന്ന്​ തലക്കടിയേറ്റ ചിന്നമ്മ പിന്നീട് മാസങ്ങളോളം മകളുടെ കൂടെ ആയിരുന്നു താമസിച്ചിരുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. അടുത്തിടെയാണ് വീണ്ടും മക​​​െൻറ കൂടെ താമസം തുടങ്ങിയത്. ഇവര്‍ക്ക് ലഭിക്കുന്ന വാർധക്യ പെന്‍ഷന്‍ പോലും മകനെയാണ്​ ഏല്‍പിച്ചിര​ുന്നത്​. ഇടക്കൊക്കെ മകനുമായി വഴക്കിട്ട് അയല്‍വാസികളുടെ വീടുകളിലും ചിന്നമ്മ അന്തിയുറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

അതേസമയം, ശനിയാഴ്​ച വൈകീട്ട്​ മൂന്നുമുതൽ അമ്മയെ കാണാനില്ലായിരുന്നുവെന്നാണ്​ ബിനു രാജി​​​െൻറ ആദ്യമൊഴി. പൊലീസ്​ ഇത്​ വി​ശ്വാസത്തിലെടുത്തിട്ടില്ല.ജില്ല പൊലീസ് മേധാവി ഹരിശങ്കർ, എ.എസ്.പി രീഷ്മ രമേശന്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, കുറവിലങ്ങാട് സി.​െഎ ആര്‍. കുമാര്‍, എസ്.ഐ ടി.ആര്‍. ദീപു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വെച്ചൂര്‍ കുറുപ്പംകാട്ടില്‍ കുടുംബാംഗമാണ് ചിന്നമ്മ. ഭര്‍ത്താവ് ജോസഫ് നാലു വര്‍ഷം മുമ്പ് കാണക്കാരി അമ്പലകവലക്ക്​ സമീപം സ്കൂട്ടര്‍ തട്ടിമരിക്കുകയായിരുന്നു. മറ്റ് മക്കള്‍: തങ്കമ്മ, മേഴ്സമ്മ. മരുമക്കള്‍: തോമസ് പാമ്പാടിയില്‍ (അമയന്നൂര്‍), ടോമി തോട്ടത്തില്‍ (അതിരമ്പുഴ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പട്ടിത്താനം രത്നഗിരി സ​​െൻറ്​ തോമസ് പള്ളി സെമിത്തേരിയില്‍.


Tags:    
News Summary - Oldage Woman Death Case in Kottayam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.