ഇ.​എം.​എ​സി​െൻറ ഇ​രി​പ്പി​ട​ത്തി​ൽ പി​ണ​റാ​യി; പി.​ടി. ചാ​ക്കോ​യു​ടെ ക​സേ​ര ചെ​ന്നി​ത്ത​ല​ക്ക്​, സി.എച്ചി​െൻറ ഇരിപ്പിടത്തിൽ മുനീർ

തിരുവനന്തപുരം: ശൂന്യവേളയല്ല, വ്യാഴാഴ്ച േകരള നിയമസഭക്ക് ഒാർമവേളയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഇ.എം.എസ് മുതൽ ഇ.കെ. നായനാർ വരെ ഇരുന്ന കസേര. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് പി.ടി. ചാക്കോ മുതൽ എ.കെ. ആൻറണി വരെയുള്ളവരുടെ ഇരിപ്പിടം. 60 വർഷം മുമ്പ് പിതാവ് സി.എച്ച്. മുഹമ്മദ് കോയ ഇരുന്ന അതേ ഇരിപ്പിടത്തിൽ മകൻ എം.കെ. മുനീർ. രണ്ട് പതിറ്റാണ്ട് മുമ്പ് പിണറായി ഇരുന്ന കസേര ഇന്നലെ ലഭിച്ചത് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്. അത്യാധുനിക സൗകര്യങ്ങളുള്ള നിയമസഭ ഹാളിൽനിന്ന് പഴയ നിയമസഭ ഹാളിൽ ചരിത്രപരമായ സമ്മേളനത്തിനെത്തിയപ്പോൾ മുതിർന്ന അംഗങ്ങൾക്കത് ഗൃഹാതുര സ്മരണകളിലേക്കുള്ള തിരിച്ചുനടത്തമായിരുന്നു. പുതിയ നിയമസഭ ഹാളിൽ മാത്രം പയറ്റിയവർക്ക് പഴയ ഹാൾ കൗതുകക്കാഴ്ചയും പഴമയുടെപെരുമ ഒാർമപ്പെടുത്തലുമായി.

കേരള നിയമസഭയുടെ ആദ്യസഭ സമ്മേളനം ചേർന്നതി​​െൻറ 60 വർഷം പൂർത്തിയാകുന്ന ദിനത്തിലാണ് ഒരു ദിവസത്തേക്ക് മാത്രമായി സെക്രേട്ടറിയറ്റ് കോമ്പൗണ്ടിൽ പൈതൃകസ്മാരകമായി സംരക്ഷിച്ചുവരുന്ന പഴയ ഹാളിൽ സഭ വീണ്ടും ചേർന്നത്. 1998 ജൂൺ 29നായിരുന്നു ഇവിടെ അവസാനസമ്മേളനം ചേർന്നത്. അന്ന് സഭയിൽ ഉണ്ടായിരുന്നവരുടെ ഇരിപ്പിടങ്ങളിൽ പേരുകൾ നിലനിർത്തിയാണ് സഭാഹാൾ സംരക്ഷിച്ചുപോരുന്നത്.

ആദ്യസഭ സമ്മേളനത്തിൽ െഎകകണ്ഠ്യേന സ്പീക്കറായി തെരഞ്ഞെടുത്ത ശങ്കരൻനാരായണൻ തമ്പിയെ അനുമോദിച്ച് ത​​െൻറപിതാവ് 30ാം വയസ്സിൽ  കന്നിപ്രസംഗം നടത്തിയ ഇടത്തുനിന്ന് സംസാരിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവുംവലിയ മുഹൂർത്തമായി കാണുെന്നന്ന് പറഞ്ഞായിരുന്നു  മുനീർ പ്രസംഗം തുടങ്ങിയത്. 1998ൽ നിയമസഭ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറുേമ്പാൾ താനും സുഹൃത്തുക്കളും ചേർന്ന് ‘ഇൗ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി’ എന്ന് പാടിയതും മുനീർ ഒാർത്തെടുത്തു.

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മകള്‍ ഇവിടെയുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരം തുടങ്ങിയത്. 26-ാം വയസ്സില്‍ ആദ്യമായി സഭയില്‍ അംഗമായതി​​െൻറയും പിന്നീട് കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായതി​​െൻറയും ഒാർമകളാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കുവെച്ചത്. ത​​െൻറ നിയമസഭ ജീവിതത്തിലെ 28 വർഷവും ഇൗ ഹാളിൽ ആയിരുന്നെന്നും വർഷത്തിൽ ഒരിക്കലെങ്കിലും ഇവിടെ സമ്മേളനം നടത്തണമെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്.

ത​​െൻറ നിയമസഭ ജീവിതത്തി​​െൻറ ഭൂരിഭാഗവും ചെലവഴിച്ച ഹാളിനോട് വൈകാരിക അടുപ്പമുണ്ടെന്ന് പറഞ്ഞാണ് കെ.എം. മാണി തുടങ്ങിയത്. 1980ല്‍ തന്നെ ഉമ്മന്‍ ചാണ്ടിയും മാണിയും ബേബി ജോണും ചേര്‍ന്ന് കൈപിടിച്ചുകൊണ്ടുവന്ന സംഭവം എ.കെ. ശശീന്ദ്രനും അനുസ്മരിച്ചു. പഴയ സഭയില്‍ നടന്ന കൈയാങ്കളിക്കിടെ കണ്ണാടിച്ചില്ലുകൊണ്ട് കൈമുറിഞ്ഞതും ഗുരുതരമായ ഒരുസംഭവത്തെ ത​​െൻറ നര്‍മത്തിലൂടെ നിസ്സാരമാക്കി സി.എച്ച്. മുഹമ്മദ്‌കോയ മാറ്റിയതുമാണ് കെ. കൃഷ്ണൻകുട്ടി ഒാർത്തെടുത്തത്.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പേരുകൊത്തിെവച്ച ഇരിപ്പിടത്തിന് തൊട്ടുമുന്നിലായി ഇരിപ്പിടം ലഭിച്ചത് സൂചിപ്പിച്ചാണ് കെ.ബി. ഗണേഷ്‌കുമാർ സംസാരിച്ചത്. പി.ജെ. ജോസഫിനോടൊപ്പം ആദ്യമായി സഭയില്‍ എത്തിയതും എന്നും ഇടുക്കിക്കാരായ അംഗങ്ങള്‍ ത​​െൻറ അടുക്കലുണ്ടായിരുന്നതും പി.സി. ജോര്‍ജും ഒാർമിച്ചു. ഇ.എം.എസ് ഇരുന്ന കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ദൈവാനുഗ്രഹമുണ്ടായെന്നും പ്രതിപക്ഷനേതാവായ കെ. കരുണാകര​​െൻറ കസേരയിൽ ഇരിക്കാൻ അനുയായിയായ രമേശ് ചെന്നിത്തലക്ക് ഭാഗ്യമുണ്ടാെയന്നും പി.സി. ജോർജ് പറഞ്ഞു. എന്നാല്‍ ഇടയ്ക്ക് കരുണാകരനെ രമേശ് കുത്തിയിട്ടുമുെണ്ടന്നും ജോർജ് ചൂണ്ടിക്കാട്ടി. പതിവ് തെറ്റിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെതന്നെ സഭാഹാളിൽ എത്തി സഭാംഗങ്ങളുമായി കുശലാന്വേഷണം നടത്തുന്നതും കാണാമായിരുന്നു. പുതുതലമുറയിൽപെട്ട എം.എൽ.എമാരായ ഷാഫി പറമ്പിൽ, ഹൈബി ഇൗഡൻ തുടങ്ങിയവരെല്ലാം പഴയ സഭാഹാളിൽ എത്തിയത് മുതൽ മൊബൈലിൽ സെൽഫി തകർക്കുകയായിരുന്നു.

Tags:    
News Summary - old niyamasabha kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.