ഓഖി സഹായം: സമദൂര നിലപാട് മാറ്റേണ്ടി വരുമെന്ന് ലത്തീൻ സഭ

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതർക്കുള്ള സഹായ വിഷയത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി ലത്തീൻ കത്തോലിക്കാ സഭ. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠത സമദൂരമെന്ന നിലപാട് സഭ മാറ്റേണ്ടി വരുമെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

ഓഖി ദുരന്ത ബാധിതർക്കായി സർക്കാർ എന്ത് ചെയ്തെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം ചോദിച്ചു. ഓഖി ദുരന്തത്തിനായി സംസ്ഥാന സർക്കാർ സമാഹരിച്ച തുക ഉൾപ്പെടെ സംബസിച്ച് ധവളപത്രം പുറപ്പെടുവിക്കണം.

കേന്ദ്ര സർക്കാരും അവഗണിക്കുകയാണ്. സുനാമി ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ തീരവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായേനെ എന്നും സൂസപാക്യം വ്യക്തമാക്കി.

നന്മ ചെയ്താൽ സർക്കാറിനെ സഭ പിന്തുണക്കും. തിന്മ ചെയ്താൽ വിളിച്ചു പറയുമെന്നും സൂസപാക്യം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Okhi Tragedy archbishop Suse Pakyam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.