ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നില്ല: നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ പരിശീലന ക്ലാസുകളില്‍ നല്‍കിയെങ്കിലും ബാലറ്റ് നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. രണ്ടാംഘട്ട പരിശീലന ക്ലാസിന്റെ ഘട്ടത്തിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലും വോട്ട് ലഭിച്ചിട്ടില്ല.

കൊല്ലം, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലാണ് പോസ്റ്റല്‍ ലഭിക്കാത്തവരില്‍ അധികം പേരും. മൂന്നാംഘട്ട പരിശീലന ക്ലാസുകളിലെങ്കിലും മുഴുവന്‍ പേര്‍ക്കും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ടെത്തിക്കുന്നതിനുള്ള നിർദേശം എല്ലാ എ.ആർ.ഒമാര്‍ക്കും നല്‍കണം. ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വന്ന് വോട്ട് ചെയ്യാന്‍ കഴിയാതെ വരുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ബാലറ്റ് പോളിങ് മെറ്റീരിയില്‍ വിതരണം ചെയ്യുന്ന ദിവസം അവിടെയുള്ള ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് ചെയ്യുന്നതിനുള്ള അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

Tags:    
News Summary - Officials not getting postal vote: Congress to take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.