പി​ങ്കു​പാ​ലി

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ട്ട​യം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ പി​ങ്കു​പാ​ലി​​യെ​യാ​ണ്​ (23) കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​പ്പം ജോ​ലി ചെ​യ്ത അ​സം സ്വ​ദേ​ശി​യെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്.

ഇ​രു​വ​രും പൂ​വ​ൻ​തു​രു​ത്തി​ലെ റ​ബ​ർ മാ​റ്റ്​ നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കാ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച എ​യ​ർ കം​പ്ര​സ്സ​ർ അ​സം സ്വ​ദേ​ശി​യു​ടെ മ​ല​ദ്വാ​ര​ത്തി​ൽ ത​ള്ളി​ക്ക​യ​റ്റി ശ​ക്ത​മാ​യ കാ​റ്റ് ഉ​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. കു​ട​ലി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​സം സ്വ​ദേ​ശി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​ങ്കു​പാ​ലി​ക്ക് അ​സം സ്വ​ദേ​ശി​യോ​ട് മു​ൻ​വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നു കൊ​ല​പാ​ത​ക​ശ്ര​മ​മെ​ന്ന്​ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Odisha native arrested for trying to kill youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.