Posted On
date_range Updated On
date_range ആലപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കൊച്ചി: ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴയിൽ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗമാണ് തിരച്ചിൽ നടത്തിയത്. രാത്രി 10 മണിയോട് കൂടി മൃതദേഹം ആലപ്പുഴ അഴീക്കൽ ഹാർബറിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാണാതായ കൂടുതൽ പേരുടെ മൃതദേഹങ്ങൾ രാവിലെ കണ്ടെടുത്തിരുന്നു. കപ്പലിൽ കൊണ്ടു വരുന്ന മൃതദേഹങ്ങൾ കൊല്ലത്തെ നീണ്ടകര തുറമഖത്തിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.