തിരുവനന്തപുരം: ഒ. രാജഗോപാൽ എം.എൽ.എയുടെ നേമം ഒാഫിസ് കൂടിയായി പ്രവർത്തിക്കുന്ന ബി.ജെ.പി മണ്ഡലം ഒാഫിസ് നിലനിൽക്കുന്ന കെട്ടിടത്തിന് നേരെ ആക്രമണം. താഴത്തെ നിലയിലെ ഒാഫിസിനും അധ്യാപകൻ താമസിക്കുന്ന മുകൾ നിലയിലെ വീടിനുമാണ് കേല്ലറിൽ നാശനഷ്ടം. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്നു.
സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പിയും ആരോപണം തെറ്റാണെന്ന് സി.പി.എമ്മും പ്രതികരിച്ചു. എന്നാൽ ആക്രമണം പാർട്ടി ഓഫിസിന് നേരെയല്ലെന്ന് പൊലീസ് വ്യക്തമാക്കി.
കരമന നീറമൺകര എൻ.എസ്.എസ് കോളജ് റോഡിലെ ഷൈൻ വില്ലക്ക് നേരെ ഞായറാഴ്ച പുലർച്ചെ 1.30 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇരുനില വീടിെൻറ താഴത്തെ നിലയിലാണ് എം.എൽ.എ ഓഫിസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിെൻറ മുകളിൽ തിരുവല്ലം ബി.എൻ.വി സ്കൂൾ അധ്യാപകൻ അനിൽകുമാറാണ് താമസിക്കുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നുപേർ വന്ന് വാതിലിൽ മുട്ടിയെന്നും താൻ കതക് തുറന്നില്ലെന്നും അനിൽകുമാർ കരമന പൊലീസിന് മൊഴി നൽകി.
തുടർന്ന് സംഘം താഴെയെത്തി കിടപ്പുമുറിക്ക് നേരെ കല്ലെറിഞ്ഞ് ചില്ലുകളും പിന്നീട് കാറിെൻറ ചില്ലുകളും തകർത്തു. താൻ ഇറങ്ങി താഴേക്ക് വന്നതും സംഘം കടന്നുകളെഞ്ഞന്നും അനിൽ കുമാർ പരാതിയിൽ പറയുന്നു. ഇത് പാർട്ടി സംബന്ധമായ ആക്രമണമല്ലെന്ന് പൊലീസ് പറഞ്ഞു. കല്ലേറിൽ ബി.ജെ.പി ഓഫിസിെൻറ ചില്ലുകൾ തകർന്നിട്ടുണ്ട്. ഒ. രാജഗോപാൽ എം.എൽ.എ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.