കാലടി: ജാതിപത്രിക്ക് റെക്കോഡ് വില. ചുവന്ന ജാതിപത്രിക്ക് (ഫ്ലവർ) 1800 രൂപ മുതൽ 2200 വരെ വില വ ന്നിരുന്നു. പ്രളയത്തെ തുടർന്ന് ജാതിമരങ്ങളിൽ കായ്ഫലം കുറഞ്ഞതാണ് വില ഉയരാൻ കാരണമെ ന്ന് ജാതിക്ക വ്യാപാരികൾ പറയുന്നു.
പ്രളയത്തിൽ ആഴ്ചകളോളം ജാതിത്തോട്ടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടന്നതുമൂലം ഇക്കുറി കായ്ഫലം കുറവാണെന്ന് കർഷകർ പറയുന്നു.
വെള്ളം കെട്ടിക്കിടന്നതിനെത്തുടർന്ന് മരങ്ങളിൽ ഇലകൊഴിച്ചിൽ രൂക്ഷമായിരുന്നു. രാസവസ്തുക്കൾ കലർന്ന വെള്ളം കെട്ടിക്കിടന്നത് മരങ്ങളുടെ വേര് ചീയാനും കാരണമായിട്ടുണ്ട്. മുൻവർഷങ്ങളിൽ 1200 രൂപക്ക് മുകളിൽ വില ഉയർന്നിരുന്നില്ല. ജാതി പരിപ്പിന് 500 മുതൽ 700 വരെ വില ഉയർന്നിട്ടുണ്ട്. പൊട്ടിക്കാത്ത കായക്ക് 300 മുതൽ 400 രൂപവരെ വിലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.