നഴ്​സുമാരുടെ സേവന വ്യവസ്​ഥ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: സ്വകാര്യ നഴ്​സുമാരുടെ സേവന വേതന വ്യവസ്​ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട്​ നടപ്പാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി. കേരള സ്​റ്റേറ്റ്​ യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നഴ്​സുമാരായ സൗമ്യ ജോസ്​, ജസ്​നി ജോസഫ്​ എന്നിവരും​ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി മൂന്നാഴ്​ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചു​.

സുപ്രീം കോടതി ഉത്തരവ്​ പ്രകാരം രൂപവത്​കരിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്​  2016ൽ സംസ്​ഥാന സർക്കാറിന്​ ലഭിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി. കോടതി ഉത്തരവ്​ പ്രകാരം കേന്ദ്രത്തിന്​ സമർപ്പിച്ച റിപ്പോർട്ടാണ്​ സംസ്​ഥാനത്തിന്​ കൈമാറിയത്​. മൂന്നു വർഷം മുമ്പാണ്​ ഏറ്റവും അവസാനമായി സേവന വേതന വ്യവസ്​ഥ തുച്ഛമായ തോതിൽ പരിഷ്​കരിച്ചത്​. സേവന വേതന വ്യവസ്​ഥകൾ പുതുക്കാൻ നിർദേശിക്കുന്ന സമിതി റിപ്പോർട്ട്​ നടപ്പാക്കാനുള്ള  ബാധ്യത നിറവേറ്റാൻ സർക്കാറിനോട്​ ഉത്തരവിടണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - nurses strike highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.