പരാതിയില്ല, പക്ഷെ ഞങ്ങളും നഴ്സുമാരല്ലേ?

സർക്കാർ നഴ്​സുമാർക്കും ആശാവർക്കേഴ്‌സ് മുതലായവർക്കു സഹായങ്ങൾ നൽകിയുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിൽ സന്തോഷമുണ്ട്​. അപ്പോൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന നഴ്​സുമാർ ചെയുന്ന ജോലിയിൽ വ്യത്യാസം ഉണ്ടോ?. നാടും വീടും വിട്ടു ജോലി ചെയ്യുന്നവരാണ് സ്വകാര്യ ആശുപത്രയിലെ നേഴ്​സുമാരിൽ അധികവും. ഞങ്ങളും ഗവണ്മെന്റ് നഴ്സുമാരും ഒരുപോലെ ആണ് ജോലി ചെയുന്നത്. പക്ഷേ ഞങ്ങൾ അന്നും ഇന്നും അവഗണിക്കപ്പെടുന്നു..

കോവിഡ് 19ഞങ്ങൾക്കും പകരാം. ഞങ്ങളിൽ പലരും മരിച്ചു വീണേക്കാം. പരാതിയില്ല, പക്ഷേ ഈ പക്ഷഭേദത്തോടു പുച്ഛം മാത്രം. ഒരു പക്ഷേ ഇനി ഞങ്ങൾ ജോലിചെയ്യുന്ന ആശുപ​ത്രികൾക്ക്​ ശമ്പളം തരാൻ കഴിഞ്ഞെന്നുവരില്ല. കാരണം അവസ്ഥ അത്രയും മോശമാവുകയാണ്​. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല . ഞങ്ങളുടെ കൂട്ടത്തിൽ മറ്റു ജില്ലകളിൽ പെട്ടുപോയവർ ഉണ്ട്. വീട്ടിലേക്കു ചെല്ലുവാൻ പറ്റാത്ത അവസ്ഥ. ചെന്നാൽ നഴ്സുമാരായതുകൊണ്ടു നാട്ടുകാർക്കും എന്തിന് വീട്ടുകാർക്കും പോലും ഞങ്ങളെ അങ്ങോട്ട്‌ കയറ്റുവാൻ ഉൾഭയം. ഞങ്ങൾക്കും ഉണ്ട് അവരോടു കടപ്പാട്. ഞങ്ങൾ മരിച്ചാലും അവർ ജീവിക്കണമെന്നാണ്​ ആഗ്രഹിക്കുന്നത്​.

ഞങ്ങൾ മനുഷ്യരാണ് ആരോഗ്യ മേഖലയിൽ പ്രതിസന്ധിഘട്ടങ്ങളിൽ ഒളിച്ചോടാതെ ഞങ്ങളെ തേടി എത്തുന്ന രോഗികളെ നിറഞ്ഞ മനസോടെ ശുശ്രുഷിക്കുന്നവർ. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്നവർക്ക് സംരക്ഷണം വേണ്ടേ? അവരും നഴ്​സുമാരല്ലേ?. ഈയവസരത്തിലുള്ള വിവേചനം കഷ്​ടമാണ്​. ഞങ്ങൾ തളരില്ല ഒളിച്ചോടുകയും ഇല്ല. ഇപ്പോൾ നിൽക്കുന്ന ഈ അവസ്ഥ കൈവിട്ടുപോയാൽ ഞങ്ങളുടെ ആവശ്യം വന്നാൽ ഗവണ്മെന്റ് വിളിക്കും. ഞങ്ങൾ വരാം ഒരുമടിയും കൂടാതെ.. അന്ന് പ്രൈവറ്റ് കോളേജിൽ പഠിച്ച നഴ്സ് എന്നോ, ഡിഗ്രിഉണ്ടൊ എന്നൊന്നും നോക്കാൻ സമയം കിട്ടി എന്നുവരില്ല നഴ്സിന്റെ പണി അറിയുന്ന ആരെങ്കിലും മതി എന്ന അവസ്ഥ വന്നെന്നിരിക്കും പക്ഷെ ഞങ്ങൾ ഉണ്ടാവും പരാതിയില്ലാതെ.

കാരണം പ്രൈവറ്റ് ഹോസ്പിറ്റലിൽ ഗവൺമ​െൻറ്​ ഹോസ്പിറ്റലിലെ പോലെ ഉള്ള സുഖങ്ങളൊന്നും അനുഭവിച്ചു ജോലിചെയുന്നവരല്ല. തീയിൽ മുളച്ച ഞങ്ങൾ വെയിലത്തു വാടില്ല.. ഞങ്ങൾ ഉണ്ടാവും ഞങ്ങളുടെ രാജ്യത്തി​​െൻറ നന്മക്കായി. ഓരോ രോഗികൾക്കും കരുതലി​​െൻറ കരങ്ങളുമായി അവരെ നെഞ്ചോടു ചേർത്തു നിർത്തി, അവർക്കു വേണ്ടി അവസാന ശ്വാസം നിലക്കും വരെ. അധികാരികൾ അവഗണിച്ചാലും ഞങ്ങളെ മാലാഖ എന്ന് വിളിച്ച് നെഞ്ചോടു ചേർത്തു നിർത്തി പരിഗണിക്കുന്ന നല്ലവരായ ഓരോ മനുഷ്യ ജീവനുംവേണ്ടി. മറന്നുപോകാതിരിക്കുക നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇൻഷുറൻസും പ്രതീക്ഷിക്കാതെ ഇപ്പോളും ഞങ്ങളെ വീട്ടിൽ പിടിച്ചിരുത്താത്ത ഞങ്ങളുടെ വീട്ടുകാരെ, വരുമാനം കുറഞ്ഞിട്ടും അടച്ചുപൂട്ടാതെ ഞങ്ങളുടെ അന്നം മുട്ടിക്കാത്ത സ്വകാര്യ ആശുപത്രി ഉടമസ്ഥരെ, പ്രൈവറ്റ് ഹോസ്പിറ്റൽ ജീവനക്കാരും മനുഷ്യരാണ് മറക്കണ്ട, ഓർത്തില്ല എങ്കിലും.

Tags:    
News Summary - Nurse issue in covid 19-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.