Posted On
date_range Updated On
date_range സമരത്തെ സംഘപരിവാറിെൻറ തലയിൽ കെട്ടിവെക്കണ്ട -ശ്രീധരൻപിള്ള
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെൻറ അറസ്റ്റ് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സമരത്തെ സംഘ് പരിവാറിെൻറ തലയിൽ കെട്ടിവക്കണ്ട. അത് നാണക്കേടാണ്. ഈ കള്ളക്കളി ജനം തിരിച്ചറിയുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
മതവും രാഷ്ട്രീയവും നോക്കി നിയമം പോകുന്നത് ആശങ്കയുള്ള കാര്യമാണ്. കന്യാസ്ത്രീകളുടെ സമരത്തെ ആക്ഷേപിച്ച കോടിയേരിയുടെ നടപടി തെറ്റാണ്. സമരത്തെ തള്ളിപ്പറഞ്ഞ് കോടിയേരി വർഗീയമായി മുതലെടുത്തു. ഇത് ആസൂത്രിതമാണ്. സർക്കാർ ഫ്രാങ്കോയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
സർക്കാർ പിരിവ് മാഫിയ ആയി മാറി. സ്ത്രീ ശാക്തീകരണത്തിനും ജവാൻമാർക്കും വേണ്ടി ഇറക്കിയ ലോട്ടറിയുടെ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.