Posted On
date_range Updated On
date_range വട്ടിയൂർകാവിൽ എൻ.എസ്.എസ് പിന്തുണ യു.ഡി.എഫിന്
തിരുവനന്തപുരം: വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ നൽകും. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. മോഹൻകുമാറിനായി എൻ.എസ്.എസ് പരസ്യ പ്രചരണം നടത്തും. ഇതിനായി പൊതുയോഗങ്ങൾ വിളിക്കാൻ കരയോഗങ്ങൾക്ക് നിർദേശം നൽകി.
വട്ടിയൂർകാവിൽ വി.കെ. പ്രശാന്താണ് എൽ.ഡി.എഫ് സ്ഥാനാർഥി. എസ്. സുരേഷ് എൻ.ഡി.എ മുന്നണിയിലും മത്സരിക്കുന്നു.
മുന്നാക്ക സമുദായങ്ങൾക്കും എൻ.എസ്.എസിനും വേണ്ടി സർക്കാർ എന്ത് നന്മയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.