കൊച്ചി: എറണാകുളം ജില്ല കലക്ടറായി എൻ.എസ്.കെ. ഉമേഷ് ചുമതലയേറ്റു. കലക്ടറായിരുന്ന ഡോ. രേണുരാജിനെ വയനാട് കലക്ടറായി മാറ്റിയതോടെയാണ് എൻ.എസ്.കെ. ഉമേഷിനെ എറണാകുളം കലക്ടറായി നിയമിച്ചത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു. തമിഴ്നാട് മധുര സ്വദേശിയാണ്.
ബ്രഹ്മപുരം തീപിടിത്തം പൂർണമായി അണയുംമുമ്പാണ് എറണാകുളം കലക്ടറെ മാറ്റിയത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ കലക്ടർമാർക്ക് സ്ഥലം മാറ്റമുണ്ടായി. തൃശൂർ കലക്ടർ ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്കും ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. വയനാട് കലക്ടർ എ. ഗീതയാണ് പുതിയ കോഴിക്കോട് കലക്ടർ.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം പ്രവർത്തിച്ച് ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് എൻ.എസ്.കെ. ഉമേഷ്. മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ ചുമന്ന് നടന്നു നീങ്ങുന്ന എം.ജി. രാജമാണിക്യത്തിന്റെയും വയനാട് സബ് കലക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷിന്റേയും ചിത്രം വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.