മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൗഷാദി​െൻറ ഒരു ലക്ഷം

കൊച്ചി: പ്രളയകാലത്ത് ദുരിതബാധിതർക്കായി കടമുറിയിലെ വസ്ത്രക്കെട്ടുകളൊന്നാകെ നൽകി മാതൃകയായ നൗഷാദ് വീണ്ടും അത ിജീവന കേരളത്തിന് കൈത്താങ്ങായി രംഗത്ത്. ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകിയാ ണ് ഈ വഴിയോര കച്ചവടക്കാരൻ ശ്രദ്ധേയനായത്.

ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ല കലക്ടർ എസ്.സുഹാസിന് കലക്ടറ ുടെ ചേംബറിലെത്തി അദ്ദേഹം കൈമാറി. യു.എ.ഇയിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക അദ്ദേഹ ത്തിന് നൽകിയത്. നൗഷാദി​​​െൻറ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജം പകരുന്നതായിരുന്നെന്ന് കലക്ടർ പറഞ്ഞു.

എനിക്കിഷ്ടം മരിക്കും വരെ വഴിയോര കച്ചവടക്കാരനാവാൻ-നൗഷാദ്
കൊച്ചി : ചാക്കുകെട്ടുകളിൽ നിറച്ച വസ്ത്രങ്ങളിലൂടെ പ്രളയത്തിൽ സർവം തകർന്നടിഞ്ഞവർക്ക് സ്നേഹവും ആശ്വാസവും പകർന്ന്, സഹജീവിസ്േനഹത്തിൻറെ പുത്തൻ മാതൃകയായ നൗഷാദിൻറെ പുതിയ തുണിക്കട പ്രവർത്തനമാരംഭിച്ചു. എറണാകുളം ബ്രോഡ് വേയിൽ തന്നെയാണ് അദ്ദേഹം 'നൗഷാദിക്കയുടെ കട'യെന്ന പേരിൽ പുതിയ ഒറ്റമുറി കട തുറന്നത്.

മരണം വരെ വഴിയോര കച്ചവടക്കാരനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് നൗഷാദ് കടയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'കച്ചവടം കൂടുതല്‍ സൗകര്യമുള്ള സ്ഥലം നോക്കി കടമുറിയിലേക്ക് മാറിയെങ്കിലും വഴിയോരത്തുള്ള തുണി കച്ചവടം ഉപേക്ഷിക്കുവാന്‍ മനസ് അനുവദിക്കുന്നില്ല. വഴിയോരകച്ചവടത്തില്‍ നിന്നാണ് ജീവിതം കെട്ടിപ്പടുത്തത്. അതുകൊണ്ട്തന്നെ കടമുറിയിലേക്ക് മാറിയെങ്കിലും വഴിയോരകച്ചവടക്കാരനായി ബ്രോഡ്‌വേയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപനത്തിന്റെ ആദ്യവില്‍പ്പന സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദിന് നല്‍കി നൗഷാദ് നിര്‍വഹിച്ചു. ഒരുലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് ആദ്യവില്‍പ്പനയിലൂടെ വിറ്റഴിച്ചത്. ഈ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാന്‍ നൗഷാദ് ജില്ലാ കളക്ടറെ ഏൽപിച്ചത്. കടയില്‍ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള റെഡി മെയ്ഡ് തുണിത്തരങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ട്രാവല്‍സ് നൗഷാദിനെയും കുടുംബത്തെയും യു.എ.ഇയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Tags:    
News Summary - noushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.