Posted On
date_range Updated On
date_range തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് തോപ്പുംപടിയിൽ കവർച്ചക്കിടെ പിടിയിൽ
മട്ടാഞ്ചേരി: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് തോപ്പുംപടിയിൽ കവർച്ചക്കിടെ പിടിയിൽ. മധുര കാമരാജപുരത്തുള്ള കേരള മണി എന്ന മണിയാണ് (42) തോപ്പുംപടി പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലർച്ച തോപ്പുംപടി ടി ആൻഡ് ആർ ക്രോസ് റോഡിന് സമീപത്തെ ചക്കാലക്കൽ ഷിന്റു ജോർജിന്റെ വീട്കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ ശബ്ദം കേട്ട് അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ തമിഴ്നാട്ടിൽ സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയും ശിക്ഷ അനുഭവിച്ച ആളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.