എം. സ്വരാജ്, കെ. ബാബു
Posted On
date_range Updated On
date_range സ്വരാജിെൻറ തെരഞ്ഞെടുപ്പ് ഹരജിയിൽ കെ. ബാബുവിന് നോട്ടീസ്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിർസ്ഥാനാർഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് നൽകിയ ഹരജിയിൽ ഹൈകോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. വിജയിച്ച കെ. ബാബു എം.എൽ.എ, സ്ഥാനാർഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, കെ. പി. അയ്യപ്പൻ, പി. സി. അരുൺ ബാബു, രാജേഷ് പൈറോഡ്, സി. ബി. അശോകൻ തുടങ്ങിയവർക്കാണ് ജസ്റ്റിസ് വി. ഷെർസി നോട്ടീസ് ഉത്തരവായത്.
സ്വാമി അയ്യപ്പെൻറ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജിെൻറ ഹരജി. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.